ബുധനാഴ്‌ച, ഫെബ്രുവരി 16, 2011

എ ഷോർട് ബ്രേക്ക് ഇൻ സൌദി.......

ലോകത്തിന്റെ പരിച്ഛേദമായിക്കൊണ്ട് ബഹറൈൻ എയർപോർട്ട് പ്രകാശിച്ചു നിൽക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ പൂമ്പാറ്റകളെപോലെ ചലിച്ചുകൊണ്ടിരിക്കുന്നു, വിവിധ വേഷങ്ങൾ, രൂപങ്ങൾ... മുഖം മൂടിയ കറുത്ത രൂപത്തിനുള്ളിൽ നീങ്ങികൊണ്ടിരിക്കുന്ന അറബി വനിതകൾ മുതൽ ധരിച്ചു എ
ന്നു തോന്നിപ്പിക്കാൻ
വേണ്ടി മാത്രം വസ്ത്രം ധരിച്ച യൂരോപ്യൻ വനിതകൾ വരെ... വിമാനങ്ങളുടെ വരവുപോക്ക് അരിയിപ്പുകൾ - അറബിയിലും ഇംഗ്ലീഷിലും ചിലപ്പോഴൊക്കെ ഹിന്ദിയിലും - കൌതുകം തോന്നി. എയർപോർട്ടിനകത്തെ ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ നിന്നും കുപ്പികളടക്കം സാധനങ്ങൾ ശേഖരിക്കുന്നവർ(എയർപോർട്ടിനകത്തു നിന്നു വാങ്ങിക്കുന്നവ എത്ര ഭാരം കൂടിയാലും വിമാനത്തിൽ കൊണ്ട് പോകാൻ അനുവധിക്കുന്നതുകൊണ്ടാകാം ആളുകൾ വിവിധ സാധനങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു)
ലാപ്ടോപ്പിലേക്കു തല
യും പൂഴ്ത്തിയിരിക്കുന്നവർ, ഇരിപ്പിടങ്ങളിൽ ഉറക്കം തൂങ്ങിയിരിക്കുന്നവർ
, പാറ്കുറതി ഉറക്കത്തിലായവർ, ചുറ്റൂം നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ കൂർക്കം വലിച്ചുറങ്ങുന്നവർ, കുതിര പന്തയമൈതാനതെ അനുസ്മരിപ്പിക്കുന്ന പാ‍ർക്കിങ് ഏരിയയും റൺ വേയും.
കുതിരകളെ പോലെ വിമാനങ്ങൾ. ചിലത് വിശ്രമിക്കുന്നു, ചിലത് സാവധാനം തെന്നി നീങ്ങുന്നു, കുതിച്ചുയരുന്നു, തഴ്ന്നിറങ്ങുന്നു.... . വളരെ ചുരുങ്ങിയ കാലത്തെ പ്രവാസ ജീവി
തത്തിനു ശേഷം നാട്ടിലേക്കുള്ള മടക്കം. ദമ്മാമിൽ നിന്നും രാത്രി 9. 30 നു ബഹറൈൻ എയർപോർട്ടിലെത്തി. കോഴിക്കോട്ടെക്കുള്ള വിമാനം പുലർച്ചെ മൂന്നു മണിക്കെ പുറപ്പെടൂ. നീണ്ട കാത്തിരിപ്പ്. എങ്ങ്നെ സമയം ചിലവഴിക്കണമെന്നറിയാതെ അലഞ്ഞ് തിരിഞ്ഞ് കാഴ്ചകൾ കണ്ടു നടന്നു. പത്ത് കിലോയിലതികമുണ്ടായിരുന്ന ലഗേജ് ദമ്മാം എയർപോർട്ടിലെ കർശന പരിശോധനയിൽ ഏഴു കിലോയായി ചുരുങ്ങിയത് ആശ്വസമായി തോന്നി. ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തിൽ നീണ്ട് നിവർന്നിരുന്ന് അല്പ സമയം മയങ്ങാനുള്ള ശ്രമം വിജയിച്ചില്ല. തിരക്കുപിടിച്ച എയർപോർട്ടിനകത്തും ഏകാന്തത വല്ലാതെ അലട്ടികൊണ്ടിരുന്നു. ചുരുങ്ങിയ കാല ഗൾഫ് ജീവിതത്തിനിടക്ക് വായിച്ചറിഞ്ഞ, ദൂരെ നിന്ന് നോക്കി കണ്ട പ്രവാസത്തിന്റെ തീക്ഷ്ണതയും പ്രയാസങ്ങളുമൊന്നും അനുഭവിക്കേണ്ടി വന്നില്ലെങ്കി
ലും കഴി
ഞ്ഞകാല കാഴ്ചകൾ ഒരു സ്ക്രീനിലെന്ന പോലെ മനസ്സിലേക്ക് കുടിയേറി നിറയാൻ തുട്ങ്ങി. ദമ്മാമിലെ കോൺക്രീറ്റ് കാടുകളിലെ മരവിപ്പിക്കുന്ന തണുപ്പുമായെത്തുന്ന മുടിഞ്ഞ കാറ്റ്... ഫ്ലറ്റിലുള്ള ജീവിതം.. ഫീ....റോ...സ്... എന്ന് ഈണത്തിൽ നീട്ടി വിളിക്കുന്ന തനിച്ചിരിക്കുമ്പോൾ പോലും ഒരു കവിത പോലെ അത് ആവർത്തിച്ചു കൊണ്ടിരിക്കുന്ന ബംഗാളിൽ നിന്നുള്ള വൈസ് പ്രിൻസിപ്പാൾ... 27 വർഷത്തെ പ്രവാസ ജീവിതത്തിന്റെ ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ ഉള്ളിലൊതുക്കി എപ്പോഴും പുഞ്ചിരിക്കുന്ന അലിഭായ്... സഹ താമസക്കാരായ അലി ... ബിനു... ഓരോ കാഴ്ചയും മനോമുകുരത്തിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു.... മനസ്സിലെവിടെയോ ഒരു കൊളുത്ത് വലിക്കുന്നതുപോലെ... മനസ്സിനു വല്ലത്ത ഭാരം... ദീർഘ
കാല പ്രവാ
സത്തിന്റെ വിധിയും തലയിൽ പേറി ആദ്യമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ പോലും ഇത്രയും മാനസിക പ്രയാസം അനുഭവിച്ചില്ലായിരുന്നു. മാസങ്ങൾക്ക് ശേഷം ഇഷ്ട ജനങ്ങളെ കാണാൻ സാധിക്കും എന്ന് ആശ്വാസമായിരുന്നു ഉള്ളിൽ. പക്ഷെ പൊടുന്നനെയുള്ള മടക്കം എല്ലാ ബന്ധങ്ങളെയും വിദൂരതയിലാക്കുകയാണ്. ആലോചിച്ചിരിക്കെ അറിയിപ്പ് കേട്ടു , കോഴിക്കോട്ടേക്കുള്ള എല്ലാ യാത്രക്കാരും ബോർഡിങ് പാസ്സ് എടുക്കേണ്ടതാണ്. നീണ്ട വരിയിൽ അവസാനമായി നിന്നു. ആഗ്രഹം പോലെ ജാലകത്തിനരികിലുള്ള ഇരിപ്പിടം തന്നെ ലഭിച്ചത് സന്തോഷമുളവാക്കി. നിർദ്ദേശങ്ങൾക്കും “സുബ് ഹാനല്ലദീ സഖ്ഖറ ലനാ....” പ്രാർതനക്കും ശേഷം വിമാനം പതു
ക്കെ ച്ലിച്ചു ഉയർന്നു പൊങ്ങി.... ഒരായിരം മിന്നാമിന്നികൾ ചിതറികിടക്കുന്നതു പോലെ ബഹറൈൻ എന്ന കൊച്ചു രാജ്യം പതുക്കെ പതുക്കെ കാഴ്ചയിൽ നിന്നും മറഞ്ഞു. പിന്നെ ഇരുട്ട്. വീണ്ടും ഏതൊക്കെയൊ നഗരങ്ങളും നാടുകളും.. പഴുതാരയെ പോലെ നിരനിരയയി പ്രകാശിചു നിൽക്കുന്ന ഹൈവെ വിളക്കുകൾ അൽഭുതപ്പെടുത്തി. അങ്ങ് നാട്ടിലെ ചെറിയ ടൌണിൽ സ്ഥാപിച്ച ഏക വിളക്കുകാൽ ഉദ്ഘാടനത്തിനു മന്ത്രിയും എം.എൽ.എയുമൊക്കെ എത്തിയതും സ്ഥാപിച്ചതിന്റെ അവകാശ തർക്കവുമായി എല്ലാ രാഷ്ട്രീയ പാർട്ടികളുമെത്തിയതുമെല്ലാം ഓർത്തുപോയി. അറിയാതെ ഉറക്കത്തിലേക്ക് ഊളിയിട്ടൂ. ഇടക്ക് ഉണർന്ന് ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഭൂമി വലിയ കരിമ്പടം പുതച്ച് ഉറങ്ങുന്നതായി തോന്നി. പിന്നീടെപ്പൊഴൊ സൂര്യകിരണങ്ങളുടെ തലോടലേറ്റ് ഉണരുമ്പോൾ നേരം നന്നായി വെളുത്തിരുന്നു. താഴെ കുന്നുകളും മലകളും താഴ്വാരങ്ങളും സുപ്രഭാതം ആശംസിച്ചു. എവിടെയെത്തി.. ഏതാണു സ്ഥലം... ഒരൂഹവും കിട്ടുന്നി
ല്ല.. വീണ്ടും മയങ്ങാതിരിക്കൻ ശ്രദ്ധിച്ച് താഴോട്ടു തന്നെ നോക്കിയിരുന്നു. സൌദിയിലെ മരുഭൂമി പോലെ പരന്നു കിടക്കുന്ന നീലക്കടൽ ദ്യശ്യമായിതുട്ങ്ങി. വിമാനം പതുക്കെ ചെരിഞ്ഞ് തിരിയു
ന്നതായി തോന്നി. ഏതൊ തീരവും അഴിമുഖവും ഒരു കടല്പാമ്പ് കരയിലേക്ക് കയറിപോകുന്നതുപൊലെ നദിയും... ഏതാണീ തീരം? ഏതാണീ പുഴ? അലോചിച്ചിരിക്കെ തൊട്ടുരുമ്മി നിൽക്കുന്ന രണ്ടു പാലങ്ങ
ൾ. അല്പം
മാറി മറ്റൊരു പാലം!!! അതെ വിമാനം ഫറോക്കിനു മുകളിലൂടെ താഴ്ന്നു പറക്കുകയാണ്. ചെറിയ കുലുക്കത്തോടെ വിമാനം കരിപൂർ റൺ വെയെ ചുമ്പിച്ചു , പിന്നെ ആശ്ലേഷിച്ചു. പിന്നെ പാഞ്ഞു തളർന്ന പന്തയകുതിരയെ പോലെ തളർന്നു നിന്നു. അൽഹംദിലില്ലാഹ്.....

1 അഭിപ്രായം: