വെള്ളിയാഴ്‌ച, മാർച്ച് 28, 2014

ജീവിത പുസ്തകംവായിച്ചു തീർത്ത താളുകളിലെ
കഥകളോർക്കുന്നില്ല ഞാൻ
കഥാപാത്രങ്ങളെത്ര വിട ചൊല്ലിയെന്നറിയില്ല
ഓർമ്മകളിൽ കൂരിരുൾ മാത്രം.


വായിച്ചു കൊണ്ടിരിക്കുന്ന കഥകൾ
പെട്ടെന്നവസാനിക്കുന്നു പുതിയത് വരുന്നു
കഥാപാത്രങ്ങൾ മാറിമറിയുന്നുണ്ടോരോന്നിലും
മനസ്സോടെയല്ലെങ്കിലും താളുകൾ മറിയുന്നു..


വായിക്കുവാനാർത്തിയുണ്ടൊരുപാടിനിയും
ഇനിയേത് താ‍ള് മറിയുമ്പോഴാണ്
കഥ തീരുന്നതെന്നറിയില്ല
വായനക്കാ‍രൻ കഥാവശേഷമാകുന്നതും

1 അഭിപ്രായം: