ബുധനാഴ്‌ച, നവംബർ 16, 2011

ഘാഡി നമ്പർ ഏക് ഛെ ...... നിലമ്പൂർ എക്സ്പ്രസ്സ്..... കൂ‍......            ഘാഡി നമ്പർ ഏക് ഛെ തീൻ പാഞ്ച് ശൂന്യ് നിലമ്പൂർ സെ തിരുവനന്തപുരം തക് രാജ്യ റാണീ എക്സ്പ്രസ്സ് ജാനേവാലി പ്ലാറ്റ്ഫോം നമ്പർ ഏക് പർ........  ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷം ഞങ്ങൾ കിഴക്കനേറനാട്ടുകാരുടെ ഒരു വലിയ സ്വപ്നം പൂവണിയുകയാണ്. തേക്കുകളുടെ നാടായ നിലമ്പൂരിൽ നിന്നും അനന്തപുരിയിലേക്ക് ത്രൂ ട്രയിൻ ചൂളം വിളിച്ച് തുടങ്ങി. 
       കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരു പ്രദേശത്തെ മുഴുവൻ ആളുകളുടെയും  നിരന്തരമായ ആവശ്യമാണ് യാഥാർത്യമാകുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പു വരെ ഒരു ചടങ്ങു പോലെ ഒഴിഞ്ഞ കമ്പാർട്ട്മെന്റുകളുമായി ഓടുകയും വിജനമായ പ്ലാറ്റ്ഫോമുകൾ കാത്തു നിൽക്കുകയും ചെയ്യുന്ന കാഴ്ച്ചകളായിരുന്നു കണ്ടിരുന്നതെങ്കിൽ ആദ്യ സ്റ്റേഷനായ നിൽമ്പൂരിൽ നിന്നും അടുത്ത സ്റ്റേഷനായ വാണീയമ്പലത്തെത്തുമ്പോഴേക്കും നിറഞ്ഞ കമ്പാർട്ടുമെന്റൂകളാണ്  പ്ലാറ്റ് ഫോമിൽ നിൽക്കുന്ന ആയിരക്കണക്കിനു യാത്രക്കാരെ തേടിയെത്തുന്നത്. സന്ധ്യയാകുന്നതിനു മുമ്പെ കച്ചവടം നിർത്തി സ്റ്റേഷനുകളെല്ലാം സാമൂഹ്യ വിരുദ്ധർക്ക് ഒഴിഞ്ഞുകൊടുത്തിരുന്ന പഴയ കാലം ചരിത്രത്തിലേക്ക് തള്ളി രാത്രി ഏറെ വൈകിയും മിന്നി നിൽക്കുന്ന ഇലക്ട്രിക്ക് ലൈറ്റുകളും നിറഞ്ഞ യാത്രക്കാരും നിൽമ്പൂർ - ഷൊർണൂർ റൂട്ടിലെ സ്ഥിരം കാഴ്ച്ചയാണിപ്പോൾ. രാജ്യറാണീക്കു പുറമെ പന്ത്രണ്ട് സർവീസുകളാണ് നിലവിൽ ഈ റൂട്ടിലുള്ളത്. പലവിധ ആവശ്യങ്ങൾക്ക് വേണ്ടി തലസ്ഥാനത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്ന കിഴക്കനേറനാട്ടുകാർക്ക് ഏറെ ആശ്വാസമാണ് ഈ സൌകര്യങ്ങൾ.  
     
 ഇപ്പോൾ ഉണ്ടായിട്ടുള്ള എല്ലാ വികസനങ്ങൾക്കും ആദ്യമായി നന്ദി പറയേണ്ടത് ബ്രിട്ടീഷുകാർക്കാണ്. പ്രശസ്തമായ നിലമ്പൂർ തേക്കുകൾ കടത്തികൊണ്ടുപോകാനാണെങ്കിലും അന്ന് അവർ ഇങ്ങനെയൊരു  ലൈൻ സ്ഥാപിച്ചിട്ടില്ലായിരുന്നെങ്കിൽ ലോകാവസാനം വരെ ഇങ്ങനെയൊരു സംഗതിക്കുള്ള ആലോചന തന്നെ ഉണ്ടാകുമായിരുന്നില്ല. റയിൽവെ ലൈനുകളും ഹൈവേകളുമെല്ലാം നാടിനെ പിളർത്തുമെന്ന് പറഞ്ഞ് സമരം ചെയ്യുകയും മലബാറിനോട് അവഗണന എന്ന് പറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സംഘടനകൾക്കിടയിൽ എങ്ങനെ വികസനം വരാനാണ്. ഏതായാലും നിലമ്പൂർ - ഷൊർണൂർ പാതയുടെ എല്ലാ ബാലാരിഷ്ടതകളൂം അവസാനിപ്പിച്ച് കേരളത്തിലെ ലാഭകരവും ഏറെ പേർക്ക് സൌകര്യം ലഭിക്കുന്നതുമായ ഒരു പാതയായി മാറിയിരിക്കുകയാണിത്.
         ഇനി ഞങ്ങൾകുള്ള പ്രധാനമായ ഒരാവശ്യം സംസ്ഥാനത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായ നിലമ്പൂർ നഞ്ചങ്കോട്  പാതയാണ്. കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിനും ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും സഹായകമാകുന്ന ഈ പാതക്ക് പാര പണിയുന്നത് കർണാടകത്തിലെ ലോറി മുതലാളിമാരും അവരുടെ പിണിയാളുകളായ രാഷ്ട്രീയക്കാരുമാണെത്രെ. എല്ലാ എതിർപ്പുകളെയും തട്ടി മാറ്റി ആ പദ്ധതിയും പൂവണിയുമെന്ന് പ്രതീക്ഷിക്കാം...


øÞ¼cùÞÃß ®µídÉØí ËïÞഗോËí æºÏíÄá

ÈßÜOâV ê ÄßøáÕÈLÉáø¢ øÞ¼cùÞÃß ®µídÉØí  çµdw ùÏßWçÕ ØÙÎdLß  æµ ®‚í ÎáÈßÏM ËïÞ·í ²ÞËí æºÏíÄá. ÈßÜOâV ùÏßWçÕ Øíçx×X ÕßµØßMßAÞX È¿É¿ß ØbàµøßAáæÎKí ÎáÈÏM ÕcµíÄÎÞAß. Ø¢ØíÅÞÈ ØVAÞøáÎÞÏß ØÙµøß‚í  ùÏßWçÕ Øíçx×ÈßW   ²ÞÕV dÌßÁí¼á¢  ØíÅÞÉßAá¢. Ø¢ØíÅÞÈJßæa ùÏßWçÕ ¦ÕÖcBZ ¥ÈáÍÞÕ ÉâVÕ¢ Éøß·ÃßAáæÎKᢠÎdLß ¥ùßÏß‚á. èÕÆcáÄ ÎdLß ¦øcÞ¿X ÎáÙNÆí º¿BßW ¥ÇcfÄ ÕÙß‚á.   æ×ÞVÃâV ÕæøÏÞÃí æd¿ÏßÈßæa  ©Æí¸Þ¿È ³G¢ ..   øÞdÄß 8.40 ÈÞÃí æd¿ÏßX ÈßÜOâøßW ÈßKí ÉáùæM¿áµ. ÄßøáÕÈLÉáøJí øÞÕßæÜ 6.20 Èí ®Já¢. øÞdÄß 10.30 Èí ¥Õßæ¿ ÈßKí ÉáùæMGí øÞÕßæÜ 7.25 Èí ÈßÜOâøßW ®Já¢. ÈßÜOâøßÈᢠæ×ÞVÃâøßÈᢠ§¿ÏßW ÕÞÃßÏOÜ¢, çÎÜÞxâV , ÉGßAÞ¿í, ¥BÞ¿ßMáù¢, æºùáµø ®KßÕß¿B{ßÜÞÃí ØííçxÞMáµ{áIí.

7 അഭിപ്രായങ്ങൾ:

 1. ഇനി നജങ്കോടും കൂടെ നടപ്പിലാവട്ടെ

  മറുപടിഇല്ലാതാക്കൂ
 2. അഭിനന്ദനങ്ങള്‍...ട്രീറ്റ് വേണം കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 3. അഭിനന്ദനങ്ങള്‍...എല്ലാം നല്ലതിനാവട്ടെ...

  മറുപടിഇല്ലാതാക്കൂ
 4. അങ്ങിനെ ആറ്റു നോറ്റു നിങ്ങള്‍ക്കും തീവണ്ടി ആയി അല്ലെ ....? സസ്നേഹം ...

  മറുപടിഇല്ലാതാക്കൂ
 5. ഈ 'തീ'വണ്ടി ഒരു 'സ്നേഹ'വണ്ടിയാവട്ടെ

  മറുപടിഇല്ലാതാക്കൂ
 6. abhinandanangal......... nanmakal nerunnu.... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............

  മറുപടിഇല്ലാതാക്കൂ
 7. പറഞ്ഞുകേൾക്കുന്ന പോലുള്ള വല്യേ ഉപകാരമൊന്നുമില്ലേലും ഞങ്ങൾക്കും ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമാണ് നിലമ്പൂർ തിരുവനന്തപുരം ട്രൈൻ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്തായാലും ഷൊറണൂർ നിന്നു കയറണം, അതിനു മറ്റൊരു ടൈൻ കൂടിയായല്ലോ എന്ന സന്തോഷം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ